
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി അപൂർവ ഇനം വേഴാമ്പലിനെ കടത്താൻ ശ്രമം. തായ്ലൻഡിൽ നിന്ന് കൊണ്ടുവന്ന വേഴാമ്പലിനെയാണ് കസ്റ്റംസ് പിടികൂടിയത്. വിപിൻ പണ്ടരിക്കൽ എന്നയാളുടെ ബാഗേജിൽ നിന്നാണ് പക്ഷിയെ കണ്ടെത്തിയത്.

വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപ്രകാരം ഇയാൾക്കെതിരെ കസ്റ്റംസും വനംവകുപ്പും കേസെടുത്തിട്ടുണ്ട്. സ്കാനിംഗിൽ സംശയം തോന്നിയതിനെ തുടർന്ന് ബാഗ് തുറന്നമ്പോൾ ശബ്ദം കേട്ടാണ് പക്ഷിയെ കണ്ടെത്തിയത്. കസ്റ്റംസ് ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിമാനത്താവളത്തിൽ നിന്ന് പക്ഷിയെ ഏറ്റെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |