വെഞ്ഞാറമൂട് : ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഡ്രൈവറെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പായം കുതിരകുളം എ.എസ്. മൻസിലിൽ സിറാജുദ്ദീൻ (49)ആണ് അറസ്റ്റിലായത്. 15ന് രാവിലെയാണ് സംഭവം. വീട്ടിൽ നിന്നു സിറാജുദ്ദീന്റെ ഓട്ടോയിൽ കന്യാകുളങ്ങരയിൽ പോയി മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോയിൽ വച്ച് ശല്യപ്പെടുത്തുകയും മോശമായ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം രക്ഷിതാക്കളെ അറിയിക്കുകയും വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |