SignIn
Kerala Kaumudi Online
Monday, 21 September 2026 2.11 AM IST

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്

accident

പന്തളം : നിയന്ത്രണം വിട്ടുവന്ന പിക്കപ്പ് വാൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8 മണിയോടെ എം. സി റോഡിൽ കുരമ്പാല പൈനുംമൂട്ടിൽ പടി ജംഗ്ഷനിലായിരുന്നു അപകടം. ബസ് കാത്തുനിന്ന കുരമ്പാല കല്പന ഹൗസിൽ മായാദേവി (50 ),പിക്കപ്പ് വാൻ ഡ്രൈവർ മലപ്പുറം ആലംക്കോട്ട് വാഴണത്ത് വീട്ടിൽ ഗോകുൽദാസ് ( 39) എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ ഭാഗത്ത് നിന്നും പന്തളത്തേക്ക് വന്നതാണ് പിക്കപ്പ് വാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY