ലക്‌നൗ: വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡില്‍ മുന്‍ എആര്‍ടിഒയുടെ വസതിയില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വത്ത്. ആഗ്രയില്‍ സേവനമനുഷ്ഠിച്ചിരുന്ന ലളിത് കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നാണ് ഉത്തര്‍പ്രദേശ് വിജിലന്‍സ് അനധികൃത സ്വത്ത് കണ്ടെത്തിയത്. 13 കിലോഗ്രാം സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയുമാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ലളിത്കുമാര്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കാലങ്ങള്‍ക്ക് മുമ്പ് തന്നെ നിരവധി പരാതികളുണ്ടായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ വീട്ടിലെ വിവിധയിടങ്ങളില്‍ കെട്ടുകളായി സൂക്ഷിച്ച പണവും സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും വിലകൂടിയ വാച്ചുകളും നിരവധി നിക്ഷേപ രേഖകളും സംഘം കണ്ടെത്തി. നിലവിലെ വിപണി വിലയനുസരിച്ച് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് കോടിക്കണക്കിന് രൂപ മൂല്യം വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ലളിത് കുമാറിന്റെ വീട്ടില്‍ ചുവരുകള്‍ക്കും ഫര്‍ണീച്ചറുകള്‍ക്കുമിടയില്‍ രഹസ്യമായി ലോക്കറുകള്‍ നിര്‍മിച്ചിരുന്നുവെന്നും പരിശോധനാസംഘം കണ്ടെത്തി. ലളിത് കുമാര്‍ തന്റെ കുടുംബാംഗങ്ങളേപ്പോലും രഹസ്യ അറയുടെ കാര്യം അറിയിച്ചിരുന്നില്ലെന്നാണ് വിവരം.
അത്യാധുനിക ഡിജിറ്റല്‍ ലോക്കറിന്റെയും ഉടമയാണ് ഇയാള്‍. ഇത് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാകാതെ പാസ്‌വേര്‍ഡ് മറുന്നുപോയെന്നാണ് ഇയാള്‍ പറഞ്ഞത്. പിന്നീട് സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ഈ ലോക്കര്‍ തുറന്നത്. ഉത്തര്‍പ്രദേശിലെ മറ്റ് പ്രധാന നഗരങ്ങളില്‍ ഇയാള്‍ ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നും വിജിലന്‍സ് സംഘം കണ്ടെത്തി.
vigilance caught illegal assets of arto worth crores
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |