അങ്കമാലി: വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ രണ്ടരപ്പവനോളം വരുന്ന മാല കവർന്നു. ജനലിലൂടെ കൈയിട്ട് മാലപൊട്ടിക്കുകയായിരുന്നു. പീച്ചാനിക്കാട് പള്ളിയാൻവീട്ടിൽ അനൂപ് പാപ്പച്ചന്റെ ഭാര്യ മീനുവിന്റെ സ്വർണമാലയാണ് മോഷണം പോയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. യുവതിയുടെ കഴുത്തിന് പോറലേറ്റിട്ടുണ്ട്. മോഷണം നടന്ന ഉടൻ ഒരാൾ വീടിന് സമീപത്തുകൂടെ നടന്നുപോകുന്നത് കണ്ടതായി വീട്ടുകാർ പറയുന്നു. വീടിനടുത്തുനിന്ന് മാലയിലുണ്ടായിരുന്ന താലി കണ്ടെടുത്തു. അങ്കമാലി പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |