SignIn
Kerala Kaumudi Online
Monday, 08 June 2026 2.57 AM IST

പോക്സോ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവ്

aa

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പോക്‌സോ ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ച് കൊണ്ട് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാചാൽ ഉത്തരവായി. ചവറ കുളങ്ങരഭാഗം മുറിയിൽ പുത്തൻകോവിൽ ഭാഗത്ത് സേതു നിവാസിൽ സേതുവിനെയാണ് (65) ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം രണ്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം. ബംഗാൾ സ്വദേശിനിയായ അതിജീവത പിതാവിന്റെ കടയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് പ്രതിയിൽ നിന്ന് ഉപദ്രവം നേരിട്ടത്. ചവറ പൊലീസാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 7 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി.പ്രേം ചന്ദ്രൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY