
തിരുവനന്തപുരം: നഗരത്തിലെ രാത്രികാല തട്ടുകടകളിൽ നഗരസഭയുടെ പരിശോധന. കേശവദാസപുരം,വഴുതക്കാട്,പാളയം,കിഴക്കേകോട്ട,നാലാഞ്ചിറ,കോട്ടൺഹിൽ സ്കൂൾ റോഡ്,വെള്ളയമ്പലം,ശാസ്തമംഗലം,പാളയം യൂണിവേഴ്സിറ്റി കോളേജ് മുൻവശം,ജനറൽ ഹോസ്പിറ്റൽ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി.12 സ്വകാഡുകളാണ് വിവിധ തട്ടുകടകളിൽ പരിശോധന നടത്തിയത്.ശുചിത്വ നിലവാരമില്ലാത്ത തട്ടുകടകൾക്ക് പിഴ ചുമത്തി.മേയർ വി.വി,രാജേഷിന്റെയും ഹെൽത്ത് കമ്മിറ്റി ചെയർമാൻ എം.ആർ.ഗോപന്റെയും നിർദ്ദേശാനുസരണമാണ് നാല്പതോളം ആരോഗ്യ വിഭാഗം ജീവനക്കാർ നഗരത്തിലുടനീളമുള്ള തട്ടുകടകളിൽ ഒരേ സമയം പരിശോധന നടത്തിയത്. രാത്രി 8 മുതൽ 12വരെ പരിശോധന നടന്നു.
ന്യൂനത കണ്ടെത്തിയ തട്ടുകടകൾക്ക് നോട്ടീസ് നൽകി.പരിശോധനകൾക്ക് നഗരസഭ സെക്രട്ടറി മൊഹമ്മദ് ഷാഫി,ഹെൽത്ത് ഓഫീസർ ഗോപകുമാർ,ക്ലീൻ സിറ്റി മാനേജർമാർ സുജിത് സുധാകർ,പ്രേം നവാസ്.കെ.വി എന്നിവർ നേതൃത്വം നൽകി.
ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്
മേയർ വി.വി.രാജേഷ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |