
തിരുവനന്തപുരം: 7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മണക്കാട് അമ്പലത്തറ കല്ലടി മുഖം ഫ്ലാറ്റ് നമ്പർ 28 ഹൗസ് നമ്പർ 269ൽ സെയ്ദലി (36)യെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കോവളം ബീച്ച് ഭാഗങ്ങളിൽ ഗൈഡായി ജോലി നോക്കുന്നയാളാണ് പ്രതി. ആഗസ്റ്റ് 9ന് കല്ലടിമുഖത്തുള്ള ഫ്ലാറ്റിന്റെ പുറത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ പ്രതിയുടെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽപോയ പ്രതി, മുടിയും താടിയും വെട്ടി വേഷം മാറി കപ്പലിൽ പുറം കടലിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഫോർട്ട് എസ്.എച്ച്.ഒ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എസ്.ഐ ജഗ്‌മോഹൻ,സി.പി.ഒ ഫിറോസ് ഖാൻ,റഷീദ്,ലിപിൻ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |