SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.31 AM IST

അയൽവാസികൾ തമ്മിൽ തർക്കം: യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചു

പൂവാർ: കാഞ്ഞിരംകുളം നാഗപുരത്ത് അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ മൺവെട്ടി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്പിച്ചു. ഗുരുതര പരിക്കുകളോടെ കാഞ്ഞിരംകുളം നാഗപുരം നാരകംനിന്ന വീട്ടിൽ റോബിൻ (40) തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിയായ നിശാന്തിനുവേണ്ടി കാഞ്ഞിരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. റോബിനും നിശാന്തും അയൽവാസികളാണ്. ഇന്നലെ വൈകിട്ട് 4.30ഓടെ നിശാന്ത് റോബിനെയും ഭാര്യയെയും അസഭ്യം പറഞ്ഞത് വാക്കേറ്റവും പിന്നീട് കയ്യാങ്കളിയുമായി. ഇതിൽ റോബിന്റെ ഭാര്യയ്ക്ക് ചെറിയ രീതിയിൽ പരിക്കേറ്റു. ഇത് റോബിൻ നിശാന്തിന്റെ വീട്ടിൽ കയറി ചോദ്യം ചെയ്തു. നിശാന്തുമായി പിടിവലിക്കിടെ താഴെ വീണ റോബിനെ നിശാന്ത് മൺവെട്ടി എടുത്ത് തലയിൽ വെട്ടുകയായിരുന്നു. തുടർന്ന് നിശാന്ത് ഒളിവിൽ പോയി. നിശാന്ത് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY