ഹരിപ്പാട്: വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഗൃഹനാഥനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. ബന്ധുവായ എട്ടാം ക്ളാസുകാരിയടക്കം കൗമാരക്കാരാണ് പിടിയിലായത്. കരുവാറ്റ 9ാം വാർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാരാണ് (65) മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിനാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻകുട്ടിയുടെ ശരീരത്തിലും അലമാരയിലുമായുണ്ടായിരുന്ന ആറ് പവൻ സ്വർണം കാണാതായതായി പൊലീസ് അറിയിച്ചിരുന്നു.
ഞായറാഴ്ച ശിവൻകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ശ്രീകല പ്രസവത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു. ഭാര്യ സരസ്വതിയും അവിടെയായിരുന്നു.
മോഷണത്തെത്തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. 13കാരിയടക്കമുള്ള കൗമാരസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മറ്റ് മൂന്നുപേർ കൊല്ലം പരവൂർ സ്വദേശികളാണ്. 17 കാരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ശിവൻകുട്ടിയുടെ വീട്ടിൽ സ്വർണമുള്ള വിവരം ഇവരെ അറിയിച്ചത് ബന്ധുവായ പെൺകുട്ടിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
വീട്ടിലെത്തിയ ആൺകുട്ടികൾ വീടിന്റെ ഷീറ്റ് പൊളിച്ചാണ് അകത്തുകടന്നത്. തുടർന്ന് മോഷണശ്രമത്തിനിടെ ശിവൻകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. സംഭവങ്ങൾ വീഡിയോ കോളിലൂടെ ഇവർ പെൺകുട്ടിയെ അറിയിച്ചതായും വിവരമുണ്ട്. ശിവൻകുട്ടി കൊല്ലം സ്വദേശിയാണ്. ഏറെനാൾ പെൺകുട്ടിയടക്കം ശിവൻകുട്ടിയുടെ ബന്ധുക്കൾ കൊല്ലത്ത് താമസിച്ചിരുന്നു. അങ്ങനെയാണ് പ്രതികളായ ആൺകുട്ടികളുമായി പെൺകുട്ടി പരിചയത്തിലായതെന്ന് പൊലീസ് പറയുന്നു. നാലുപേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
A 65-year-old man, Sivan Kutty Chettiar, was found murdered at his rented home in Haripad. Police suspect robbery as the motive and have taken four teenagers, including a 13-year-old relative, into custody. The suspects allegedly entered through the roof, killed him during the robbery, and stole six sovereigns of gold. Police are questioning all four.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |