
അമ്പലപ്പുഴ; പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിന് തെക്ക് വശത്തെ ഇടുങ്ങിയ റോഡ് സാമൂഹ്യവിരുദ്ധർ താവളമാക്കുന്നു. പകൽസമയങ്ങളിൽ പോലും ഇവിടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ദേശീയപാതയിൽ നിന്ന് തലേക്കെട്ട് -സി.എസ്.ഐ ചർച്ച് റോഡിലേക്ക് എത്തുന്ന ഇടുങ്ങിയ പാതയിലെ മതിലിൽ വള്ളിപടർപ്പുകൾ പിടിച്ച് കിടക്കുന്നതിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധർ മയക്കുമരുന്ന് കൈമാറ്റം നടത്തുന്നത്.
പുറത്തുനിന്നെത്തുന്നവരാണ് കച്ചവടത്തിന് പിന്നിൽ. പോളിടെക്നിക് കൂടാതെ എഞ്ചിനിയറിംഗ് കോളേജ്, സെന്റ് ഗ്രിഗോറിയോസ് കോളജ്, അറവുകാട് ഐ.ടി.ഐ,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. കൂടാതെ പോളിടെക്നികിന് പിന്നിൽ താമസിക്കുന്നവർക്ക് ദേശീയപാതയിലെത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
ഭയപ്പാടിൽ നാട്ടുകാർ
സാമൂഹ്യവിരുദ്ധരും മയക്ക് മരുന്ന് കച്ചവടക്കാരും താവളമാക്കിയതോടെ ഇതുവഴിയുള്ള പകൽ സഞ്ചാരം പോലും നാട്ടുകാർ ഒഴിവാക്കി
ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാവുന്ന തരത്തിലുള്ള വീതികുറഞ്ഞ വഴി ആയതിനാൽ പൊലീസും ഇതുവഴി കടക്കാറില്ല
സമീപത്ത് നിരവധി വിദ്യാഭ്യാസ സ്പാപനങ്ങൾ ഉള്ളതിനാൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആവശ്യമുയരുന്നു
റോഡിൽ രണ്ടറ്റങ്ങളിലും കാമറകൾ സ്ഥാപിക്കണം. ഇതിനായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണം
- പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |