വെഞ്ഞാറമൂട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പത്തനംതിട്ട മല്ലപ്പള്ളി ചവിയൂർ തുണ്ടിൽ വീട്ടിൽ അഭിഷേകാണ് (19) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായ് 11ന് രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ച് അഭിഷേകിനെ പെൺകുട്ടിയുടെ രക്ഷകർത്താക്കൾ കണ്ടു. അന്ന് അവിടെ നിന്ന് ഇയാൾ രക്ഷപ്പെട്ടെങ്കിലും രക്ഷകർത്താക്കളുടെ ചോദ്യം ചെയ്യലിൽ പെൺകുട്ടി പീഡനവിവരം പുറത്ത് പറയുകയായിരുന്നു. ഇയാളെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. തുടർന്ന് രക്ഷകർത്താക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |