ചെങ്ങന്നൂർ: എംസി റോഡിൽ വെള്ളാവൂർ ജംഗ്ഷന് സമീപം നടുറോഡിൽ ഉപയോഗിച്ച നൂറുകണക്കിന് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് നാട്ടുകാരും ഇതുവഴി കടന്നുപോയ യാത്രക്കാരും റോഡിൽ നിരന്നുകിടക്കുന്ന നിലയിൽ ഇവ കണ്ടത്. സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നാണ് ഗർഭനിരോധന ഉറകൾ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് പ്രദേശവാസികളുടെ സംശയം.
പൊതുനിരത്തിൽ ഇത്തരത്തിൽ മാലിന്യം തള്ളിയതിൽ നാട്ടുകാരിലും യാത്രക്കാരിലും പ്രതിഷേധമുയർന്നിട്ടുണ്ട്. എം.സി റോഡിന്റെ ഈ ഭാഗത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രാത്രി സമയത്ത് ഇതുവഴി കടന്നുപോയ സംശയാസ്പദമായ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |