SignIn
Kerala Kaumudi Online
Saturday, 01 August 2026 4.15 AM IST

വാക്കത്തിയുമായി പൊലീസ് സ്റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ss

തിരുവനന്തപുരം: ഫോർട്ട് പൊലിസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് വാക്കത്തിയുമായി എത്തി പൊലിസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. അസഭ്യം പറയുകയും തടയാൻ ശ്രമിച്ച സി.പി.ഒ രതീഷിനെ ആക്രമിക്കാനും ശ്രമിച്ച ചാല കരിമഠം ടി.സി 39 /103ൽ താമസിക്കുന്ന സനുവിനെയാണ് ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തത്.

സ്റ്റേഷൻ എസ്.എച്ച്.ഒ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജി സിവിൽ പൊലിസ് ഓഫിസർമാരായ എസ്. രതിഷ്,വിഷ്ണു.എസ് എന്നിവർ ചേർന്നാണ് പ്രതിയെ കീഴടക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇയാൾക്കെതിരെ അഞ്ചോളം മറ്റ് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY