SignIn
Kerala Kaumudi Online
Saturday, 01 August 2026 3.00 AM IST

പോക്സോ പൂജാരിക്ക് തടവും പിഴയും

3

നാദാപുരം: ക്ഷേത്രത്തിൽ പൂജക്ക് എത്തിയ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് മൂന്ന് വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. മുതുവണ്ണാച്ച സ്വദേശി സി.കെ. വിനോദൻ (52) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2024 സെപ്റ്റംബർ മാസം 20-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പാലേരിയിലെ ക്ഷേത്രത്തിൽ പൂജക്ക് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെ പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി ക്ഷേത്രത്തിലെ പൂജാരി ലൈംഗികമായി ഉപദ്രവിച്ചതായാണ് കേസ്. പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY