ആലപ്പുഴ: പള്ളിയിൽ മോഷണം നടത്തിയ പ്രതി വീയപുരം പൊലീസിന്റെ പിടിയിലായി. കൃഷ്ണപുരം കപ്പിൽമേക്ക് ഷഫീക് മൻസിലിൽ മുഹമ്മദ് ഷമീമിനെയാണ് (24) വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വീയപുരം നിബ്രാസുൽ ഇസ്ലാം സംഘം ജുമാത്ത് പള്ളിയിലെ സ്റ്റോർ റൂമിൽ നിന്ന് ഇൻഡാലിയത്തിന്റെ രണ്ട് ബിരിയാണിച്ചെമ്പും രണ്ട് ഓട്ടുരുളിയുമാണ് മോഷ്ടിച്ചത്. നേരത്തെയും പള്ളികളിൽ മോഷണം നടത്തിയിട്ടുള്ള പ്രതിയെ, വീയപുരം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്ത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അജിത്ത്, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, ശ്രീകുമാർ, വിനീഷ്,സജാദ്, കിഷോർ, അബ്ദുൽ വാഹിദ്, ഹോം ഗാർഡ് ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |