SignIn
Kerala Kaumudi Online
Saturday, 15 August 2026 2.54 AM IST

യുവാക്കളുടെ ആക്രമണത്തിൽ ലോഡ്‌ജ് ജീവനക്കാരന് പരിക്ക്

aa

കൊച്ചി: ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ച കേസിൽ വധശ്രമ കുറ്റം ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്തു. താമസക്കാരായ പാലക്കാട് സ്വദേശി കിരൺഗുപ്ത (30), കണ്ണൂർ സ്വദേശി അദ്വൈത് (19) എന്നിവരാണ് എറണാകുളം ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. ലോഡ്ജിന്റെ മേൽനോട്ടച്ചുമതലയുള്ള പ്രസന്നകുമാറിനാണ് തലയ്ക്ക് പരിക്കേറ്റത്.

വെള്ളിയാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ലോഡ്ജിൽ സ്ഥിരം താമസക്കാരായ പ്രതികളോട് പ്രസന്നകുമാർ വാടക ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയുടെ പിൻഭാഗം ജനാലയിൽ ഇടിച്ചും കൈകാലുകൾ കൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു. തുട‌‌ർന്ന് പേപ്പർ പ്ലങ്കർ കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. തലയ്ക്ക് പരിക്കേറ്റ പ്രസന്നകുമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY