SignIn
Kerala Kaumudi Online
Friday, 28 August 2026 2.15 AM IST

കൊറ്റോം കുന്നുമ്മൽ കനാൽ പരിസരത്തെ മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി.

news-

കുറ്റ്യാടി : കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധിനതയിലുള്ള മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ മുണ്ടകുറ്റി കൊറ്റോം കുന്നുമ്മലിലെ കനാൽ പരിസരത്ത് നിന്നും വ്യാപകമായി തേക്ക് ഉൾപെടെയുള്ള മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി.കനാൽ പരിസരത്തെ ഇരുപതോളം സെൻ്റ് ഭൂമിയിൽ വളർന്ന ലക്ഷക്കണക്കിന്ന് രൂപയുടെ പത്തിലധികം മരങ്ങളാണ് കടത്തപെട്ടത്.

മൂന്ന് ദിവസം മുൻപാണ് സംഭവങ്ങൾ നടന്നതെന്ന് പറയപെടുന്നു. അക്വഡേറ്റിനോട് ചേർന്ന ഈ ഭാഗത്തെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് കിളച്ച് മാറ്റിയതിന്ന് ശേഷമാണ് മരങ്ങൾ പിഴുതെടുത്തത്. മണ്ണ് കിളച്ച് മറിച്ചതിനാൽ കനാലിനോട് ചേർന്ന താഴ്ഭാഗത്തെ വീട്ടുകാർക്കും അപകട ഭീഷണിയാണ്. കനത്ത മഴ പെയ്താൽ കിളച്ച് മാറ്റിയ മണ്ണ് താഴ ഭാഗത്തേക്ക് ഒലിച്ച് പോകാനുള്ള സാധ്യതയും ഉണ്ട്. വെട്ടി മാറ്റിയമരങ്ങളുടെ അടിഭാഗവും കടത്തി കൊണ്ടുപോയതിന്റെ ബാക്കി തടി കഷണങ്ങളും ഇവിടെ കിടക്കുന്നുണ്ട്.

തൊട്ടിൽ പാലം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരിയാണ്. ഇറിഗേഷൻ വകുപ്പ് അധികാരികൾ സ്ഥലം സന്ദർശിച്ച് പ്രശ്‌നം വിലയിരുത്തി. ഇറിഗേഷൻ ഭൂമിയിൽ നിന്നും മരം വെട്ടി കടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണെമെന്ന് കെ.പി സി. സി അംഗം കെ.ടി ജയിംസ് ആവശ്യപെട്ടു. കാവിലും പാറ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കോരങ്ങോട്ട് ജമാലിൻ്റെ നേതൃത്വത്തിൽ, മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ കക്കട്ടിൽ മനോജ് ചാലക്കണ്ടി, ബാബു മത്തത്ത്, രമണി അമ്പലക്കണ്ടി, അമ്മത് കോവുമ്മൽ , ജോൺസൺ പുഞ്ചവാളി, പി പി.കെ നവാസ്, വിജയൻ വക്കത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CASEDAIRY, KUTTYADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY