SignIn
Kerala Kaumudi Online
Friday, 28 August 2026 1.32 AM IST

റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി

kdy1-

എളേറ്റിൽ: എളേറ്റിൽ വട്ടോളി–പുന്നൂർ റോഡിൽ മരംമില്ലിന് സമീപം റോഡരികിൽ വളർന്ന കഞ്ചാവ് ചെടി താമരശ്ലേരി എക്സൈസ് സംഘം കണ്ടെത്തി. എളേറ്റിൽ വട്ടോളി ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് റോഡരികിൽ തഴച്ചുവളർന്ന നിലയിൽ കഞ്ചാവ് ചെടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ ബസ് സ്റ്റാൻഡിനടുത്തുള്ള ബിൽഡിങ്ങിന് മുകളിൽനിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.

ഏകദേശം അഞ്ചടി ഉയരമുള്ള ചെടിയാണ് ഇത്തവണ കണ്ടെത്തിയത്. ലഹരിമരുന്ന് സംഘങ്ങൾ ബോധപൂർവം നട്ടുവളർത്തിയതാണോ, അതോ വഴിപോക്കർ ഉപേക്ഷിച്ച കഞ്ചാവ് വിത്തിൽനിന്ന് സ്വാഭാവികമായി മുളച്ചുപൊന്തിയതാണോ എന്ന കാര്യത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ഫോട്ടോ: എളേറ്റിൽ വട്ടോളി–പുന്നൂർ റോഡിൽ മരംമില്ലിന് സമീപം റോഡരികിൽ കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANJAV, ELETT, THAMARASSERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY