SignIn
Kerala Kaumudi Online
Friday, 28 August 2026 2.30 AM IST

ഗാർഹിക പീഡനം: ഉത്തരവ് ലംഘിച്ച ഭർത്താവിനെതിരെ കേസ് ​

aa

കഴക്കൂട്ടം: ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കഠിനംകുളം പൊലീസ് കേസെടുത്തു. പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ സിയാദിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 25 രാവിലെ 10 മണിയോടെയാണ് സംഭവം . ആറ്റിങ്ങൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, പ്രതി ഭാര്യയായ നാസില താമസിക്കുന്ന വീട്ടിലെ അടുക്കളയിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് അസഭ്യം പറയുകയും നാസിലയുടെ തല അടുക്കളയിലെ ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. കമ്മലടക്കം വലിച്ചെടുത്ത് ചെവിക്കും തലയ്ക്കും പരിക്കേറ്റ നാസിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY