SignIn
Kerala Kaumudi Online
Saturday, 12 September 2026 3.26 AM IST

തമിഴ്‌നാട്ടിലെ നിന്ന് വ്യവസായികളെ തട്ടിക്കൊണ്ടുവന്ന കേസ് രണ്ടാംപ്രതി കോടതിയിൽ കീഴടങ്ങി

sam

പാറശാല: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് രണ്ട് വ്യവസായികളെ തട്ടിക്കൊണ്ടുവന്ന്,ഉദിയൻകുളങ്ങരയിലെ ആളൊഴിഞ്ഞ വീട്ടിൽ ചങ്ങലയിൽ ബന്ധിപ്പിച്ച് തടവിൽ പാർപ്പിച്ചിരുന്ന രണ്ടാംപ്രതി നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങി. സംഭവം നടന്ന് 13 മാസങ്ങൾക്കുശേഷമാണ് രണ്ടാംപ്രതി നെയ്യാറ്റിൻകര മാമ്പഴക്കര കരിപ്പറക്കോണം തേരിവിള പുത്തൻവീട്ടിൽ സാം (33) ഇന്നലെ ഉച്ചയ്ക്ക് 12ന് നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയത്. ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.

കൃഷ്ണഗിരി സ്വദേശികളായ യൂസഫ്,ജാഫർ എന്നിവരെയാണ് പ്രതികൾ തട്ടിക്കൊണ്ട് വന്നത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ.

പാറശാല പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പ്രതികളിൽ നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ സാം ഒളിവിലായിരുന്നു.നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ തുടരുകയാണെന്ന് പാറശാല പൊലീസ് പറഞ്ഞു.കേസിലെ ഒന്നാം പ്രതിയും,എട്ടാം പ്രതിയും ഇനിയും ഒളിവിലാണ്.

ഫോട്ടോ:നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയ പ്രതി സാം












Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDNAPP CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY