
വിഴിഞ്ഞം: 16കാരിയായ ആന്ധ്ര സ്വദേശിയെ കോവളത്തെ സ്‌പാകളിൽ പീഡിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യത്തിന് 'പെട്ടുപോയി " എന്ന് ഹെൽത്ത് ഇൻസ്‌പെക്ടടർ അനിരൂപിന്റെ മറുപടി.
ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്നും നിരവധി രേഖകൾ ഉൾപ്പെടെ കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു. അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച അനൂപിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്പാകളിൽ നിന്ന് നിരവധി സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടപാടുകാരുടെ ഫോട്ടോകൾ പെൺകുട്ടിയെ കാണിച്ച് ഉറപ്പുവരുത്തിയ ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
കേസിലെ മൂന്ന്,നാല് പ്രതികളായ സ്‌പാ ഉടമകൾക്കായി നൽകിയ കസ്‌റ്റഡി അപേക്ഷ ആറിനും ഒന്നാം പ്രതി പെൺകുട്ടിയുടെ ഇളമ്മയെ കസ്‌റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ 7നുമാണ് പരിഗണിക്കുക. അതിനിടെ ചെന്നൈയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയെയും ഇളയമ്മയുടെ ഭർത്താവിനെയും തമിഴ്‌നാട് പൊലീസ് കൊണ്ടു പോയതായി എസ്.ഐ.ടി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്‌റ്റിലായത്.
പരിശോധന തുടരും
--------------------------------------------
അതേസമയം കോവളത്തെ സ്പാകളിൽ പരിശോധന ഇനിയുമുണ്ടാകുമെന്നും അനധികൃത സ്പാകൾ പൂട്ടിക്കുമെന്നും
എസ്.ഐ.ടി അംഗവും കോവളം സി.ഐ യുമായ വി.എം.ശ്രീകുമാർ പറഞ്ഞു.
ഫോട്ടോ; അനുരൂപിനെ കോവളത്തെ
സ്പായിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |