
തിരുവനന്തപുരം : മദ്യപിച്ച് പരസ്പരം വാക്കേറ്റം നടത്തുകയും തുടർന്ന് യുവാവ് കൊല്ലപ്പെടുകയും ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ബിജുകുമാർ(42) എന്നയാളെ വാക്കേറ്റത്തിനിടെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുമാറി(38)നെയാണ് തിരുവനന്തപുരം അഡിഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജ് അനിറ്റ് ജോസഫ് വെറുതെ വിട്ടത്. പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പ്രൊസിക്യൂഷനായില്ലെന്ന കാരണത്താലാണ് വെറുതെ വിട്ടത്. 2024 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിഭാഗത്തിന് വേണ്ടി കോവളം ബി.അജിത്ത്കുമാർ, അമ്പലത്തറ സി.ശ്യാം മോഹൻ, ഗീതാകുമാരി.വി.എസ് വഞ്ചിയൂർ, ബിനു ശശിധരൻ വട്ടിയൂർക്കാവ്, ഹരിപ്പാട് ദേവിക, കണ്ണൂർ അഞ്ജന എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |