
പെരുമ്പാവൂർ: 50 ലിറ്ററോളം ബിയറും 800ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ അറസ്റ്റിലായി. അസാം നൗഗാവ് സ്വദേശികളായ ഷാജഹാൻ ബാഷ (34), ജുൽഹാസ് അലി (27) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. അല്ലപ്ര കുറ്റിപ്പാടത്തുള്ള പ്ലൈവുഡ് കമ്പനിയിൽ ഇവർ താമസിക്കുന്ന മുറിയിൽ ലഹരി വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. താമസിക്കുന്ന മുറി ലഹരി ഉപയോഗത്തിനും മദ്യ വില്പനയ്ക്കും പ്രത്യേകം സജ്ജമാക്കിയാണ് ഉപയോഗിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ഇവരുടെ കസ്റ്റമേഴ്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |