SignIn
Kerala Kaumudi Online
Monday, 21 September 2026 9.40 AM IST

നടിയോടുള്ള പൊലീസിന്റെ പെരുമാറ്റം 'അപക്വ"മെന്ന്

കൊച്ചി: രാത്രി ഓട്ടോറിക്ഷയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം സഞ്ചരിക്കവെ തടഞ്ഞുനിറുത്തിയ പൊലീസ് മോശമായി പെരുമാറിയെന്ന നടി അർച്ചന കവിയുടെ ആരോപണത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. പൊലീസ് ഉദ്യോഗസ്ഥർ പക്വതയോടെ പെരുമാറിയില്ലെന്നാണ് റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.

കഴിഞ്ഞ ദിവസം രാത്രി ഫോർട്ട്‌കൊച്ചിയിലേക്ക് പോകുന്നതിനിടെ ദുരനുഭവമുണ്ടായെന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പരാതി നൽകിയില്ലെങ്കിലും അന്വേഷണത്തിന് നടപടിയെടുക്കുകയായിരുന്നു. മോശമായി പെരുമാറിയിട്ടില്ലെന്നും വാഹനപരിശോധനയുടെ ഭാഗമായ വിവരശേഖരണമാണ് നടത്തിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. ലൈംഗിക തൊഴിലാളികളോടെന്നപോലെ പൊലീസ് തങ്ങളോട് പെരുമാറിയെന്ന് അർച്ചന കവി തുറന്നുപറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ARCHANA KAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY