കോഴിക്കോട്: വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ഓടിച്ചുവിട്ട് വീട്ടുകാർ. കോഴിക്കോട് നരിക്കുനി സ്വദേശി റഹീസിന്റെ വീട്ടിലാണ് അക്രമിസംഘം എത്തിയത്. സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘമാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ ബഹളം വയ്‌ക്കാനും ദേഷ്യപ്പെടാനും തുടങ്ങിയതോടെ
സംഘം ഇറങ്ങിയോടുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റഹീസിന്റെ അനുജന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് അക്രമിസംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |