തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 108 പേര്‍ അറസ്റ്റിലായി. 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചെറിയ അളവ് ലഹരി കൈവശം വച്ചതിന് 30 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്നു കേസുകളും വൻതോതിൽ കൈവശം വച്ചതിന് രണ്ടു കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 72 കേസുകളും കോട്പ (COTPA) പ്രകാരം 51 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 98.816 ഗ്രാം എം.ഡി.എം.എയും 1.446 കി.ഗ്രാം കഞ്ചാവും 0.76 ഗ്രാം ബ്രൗണ്‍ ഷുഗറും, 18.1 ഗ്രാം ഹെറോയിനും, മൂന്ന് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 6182 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 6632 അറസ്റ്റുകള്‍ നടന്നു. എം.ഡി.എം.എ 3981.891 ഗ്രാം. കഞ്ചാവ് 462.450 കി.ഗ്രാം എന്നിങ്ങനെയാണ് ഇതുവരെ പിടിച്ചെടുത്തത്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 77 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസുകളുടെ എണ്ണം 6598 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 317 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5314 ബോധവത്ക്കരണ പരിപാടികളും നടത്തി.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |