SignIn
Kerala Kaumudi Online
Monday, 22 June 2026 7.35 PM IST

മേശയിൽ പണം ഉണ്ടായിട്ടും വേണ്ടത് പലചരക്ക് സാധനങ്ങൾ മാത്രം; അരിയും പരിപ്പും മോഷ്‌ടിച്ച് കള്ളൻ സ്ഥലം വിട്ടു

theft

മലപ്പുറം: കടകുത്തിത്തുറന്ന് പലചരക്ക് സാധനങ്ങൾ മാത്രം കൈക്കലാക്കി മോഷ്‌ടാവ്. പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്‌ടാവ് മേശയിലുണ്ടായിരുന്ന പണം എടുത്തിട്ടില്ല. തലക്കടത്തൂരിൽ പ്രവർത്തിക്കുന്ന പാലയ്‌ക്കൽ സ്റ്റോറിലാണ് മോഷണം നടന്നത്. സൺഫ്ലവർ ഓയിൽ, വെളിച്ചെണ്ണ, ഹോർലിക്‌സ്, ബൂസ്റ്റ്, നെയ്യ്, ചായപ്പൊടി, സോപ്പ് എന്നിവയുടെ നാലിൽ കൂടുതൽ പാക്കറ്റുകൾ നഷ്‌ടമായിട്ടുണ്ട്.

ഇതിനുപുറമെ ഒരു ചാക്ക് ബസ്‌മതി അരി, അരച്ചാക്ക് പഞ്ചസാര, 1200 വിലവരുന്ന കശുവണ്ടിപ്പരിപ്പ് എന്നിവയും മോഷ്‌ടിച്ചു. ഏതാണ്ട് 20,000 വിലവരുന്ന പലചരക്ക് സാധനങ്ങളാണ് കടയിൽനിന്ന് മോഷണം പോയത്. മേശയിൽ നിന്ന് പണം എടുക്കാനുള്ള ശ്രമംപോലും നടത്തിയിട്ടില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി കേസെടുത്തിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകൾ ഉൾപ്പടെ പരിശോധിച്ച് മോഷ്‌ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മോഷണം നടന്നതിന് പിന്നാലെ പാലയ്‌ക്കൽ സ്റ്റോറിന്റെ ഉടമയായ പി മൻസൂർ കടയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, THEFT, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY