കോഴിക്കോട്: പൊലീസിനേയും നാട്ടുകാരേയും ആക്രമിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ലഹരി സംഘം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. പേരാമ്പ്രയിലെ പാണ്ടിക്കോട് വെച്ചാണ് സംഭവം. കോഴിക്കോട് റൂറല്‍ എസ്പിക്ക് ലഹരി സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫ് സ്‌ക്വാഡ് പരിശോധനയ്ക്കായി എത്തുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ ലഹരി സംഘം ഇവരെ തടയാനും മുന്നോട്ട് വന്നപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തില്‍ നിന്ന് ആക്രമണം ഉണ്ടാകുമെന്ന് പൊലീസ് സംഘം പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തിയാണ് അക്രമികളെ കീഴ്‌പ്പെടുത്തിയത്. സംഘത്തിന്റെ ആക്രമണത്തില്‍ പരിശോധന സ്‌ക്വാഡിലെ അംഗങ്ങള്‍ക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റു.
പ്രദേശത്ത് ലഹരി സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമ്പടിച്ചിരിക്കുകയായിരുന്നുവെന്നാണ് റൂറല്‍ എസ്പിക്ക് രഹസ്യ വിവരം ലഭിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് മാരക രാസലഹരി ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |