
അടുത്തിടെയാണ് നടൻ ബാല കൊച്ചിയിൽ നിന്ന് താമസം മാറിയത്. ഭാര്യ കോകിലയ്‌ക്കൊപ്പം ഇപ്പോൾ വെെക്കത്താണ് താമസം. ഇപ്പോഴിതാ വെെക്കത്തേക്ക് മാറിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഭാര്യയ്ക്കൊപ്പം വെെക്കത്ത് ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
'ഇപ്പോൾ ഞാൻ സന്തോഷവാനായിരിക്കുന്നു. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ അവൾക്കും പല സംശയങ്ങളും പേടിയും ഉണ്ടായി. വെെക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. വെെക്കത്തേക്ക് ആരെയും ഞാൻ ക്ഷണിക്കുന്നില്ല. ഞാൻ വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്. എനിക്കൊരു വിഷമം ഉണ്ട് വേറെ ഒന്നുമല്ല, ഇത്രയും നാൾ നിങ്ങളെ എല്ലാവരെയും ഞാൻ ഇത്രയേറെ സ്നേഹിച്ചപ്പോൾ ഒരു നിമിഷം കൊണ്ടാണ് ഞാൻ അന്യനായി പോയത്. പക്ഷേ ഇവിടെ അങ്ങനെയല്ല. ഈ ലോകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമപ്രദേശമാണ്. സിറ്റി ബഹളമൊന്നുമില്ല. ഇവിടെ ഞാൻ സ്കൂൾ കെട്ടുന്നു, പല രോഗികളെ സഹായിക്കുന്നു. നമ്മൾ ഏത് ഭൂമിയിൽ കാൽ ചവിട്ടിയാലും അത് നല്ലതായിരിക്കണം. ഞാൻ നല്ലവൻ തന്നെയാണ്. പക്ഷേ റൊമ്പ നല്ലവനല്ല. ഞാനാരോടും സർട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല. ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല. നല്ലത് മാത്രമെ എല്ലാവർക്കും ചെയ്തിട്ടുള്ളൂ. ആ വിഷമത്തിലാണ് കൊച്ചിയിൽ നിന്ന് മാറിയത്. എന്നെ മനസിലാക്കുന്നവർ മനസിലാക്കട്ടെ',- ബാല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |