SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.19 AM IST

കേസിന് പിന്നാലെ ഒളിവിൽ; സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

READ ENGLISH VERSION
rahul-ravi

ന്യൂഡൽഹി: സീരിയൽ താരം രാഹുൽ രവിയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായർ നൽകിയ ഗാർഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി ടി രവികുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട് രാഹുലിനായി പൊലീസ് രണ്ട് മാസമായി തെരച്ചിലിലായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽപ്പോയി. കേരളമടക്കം നാല് സംസ്ഥാനങ്ങളായി ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. നേരത്തെ ഈ കേസിൽ മദ്രാസ് ഹൈക്കോടതി രാഹുലിന് ജാമ്യം നൽകിയെങ്കിലും സത്യവാങ്‌മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കുകയും അറസ്റ്റിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് ചന്ദ്രൻ എന്നിവരാണ് രാഹുൽ രവിക്കായി ഹാജരായത്.

'നന്ദിനി' എന്ന ജനപ്രിയ സീരിയലിലൂടെയാണ് രാഹുൽ രവി ശ്രദ്ധയനായത്. 2020 ഡിസംബറിലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. അടുത്തിടെ ഇവ‌ർ വിവാഹ ബന്ധം വേർപ്പെടുത്തുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. 2023 ഏപ്രിൽ 26ന് രാഹുലിന്റെ അപ്പാർമെന്റിൽ ഭാര്യയായ ലക്ഷ്മിയെത്തിയപ്പോൾ, രാഹുലിന് ഒപ്പം മറ്റൊരു യുവതിയെ അവിടെ കണ്ടതായി പൊലീസ് എഫ് ഐ ആറിൽ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ കാണാതെയാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL RAVI, BAIL, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY