SignIn
Kerala Kaumudi Online
Sunday, 04 October 2026 5.21 AM IST

ഇനി വീൽചെയറിലെ കഥാപാത്രങ്ങൾ വേണ്ട, വൻ 'മേക്കോവറുമായി' നടൻ സായ് കുമാർ

READ ENGLISH VERSION
sai-kumar

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് സായ് കുമാർ. കാലിന്റേതടക്കം ആരോഗ്യ പ്രശ്‌നങ്ങളും നടക്കാനുള്ള ബുദ്ധിമുട്ടും കാരണം അടുത്തിടെയായി അത്തരത്തിലെ കഥാപാത്രങ്ങളാണ് താരം ചെയ്തിരുന്നത്. ഇപ്പോഴിതാ സായ് കുമാർ വളരെ ചടുലതയോടെ നടക്കുന്ന ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി ആയുർവേദ ചികിത്സ നടത്തുകയായിരുന്നു സായ് കുമാർ. നേരത്തെ ആരുടെയെങ്കിലും സഹായത്തോടെ മാത്രമേ എഴുന്നേറ്റ് നിൽക്കാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ പരസഹായമില്ലാതെ വേഗത്തിൽ നടക്കാൻ കഴിയുമെന്ന് നടൻ പറഞ്ഞു. രക്തത്തിന്റെ പുനരുപയോഗം നടക്കുന്നില്ല എന്നാണ് നേരത്തെ പരിശോധിച്ച ഡോക്‌ടർമാർ പറഞ്ഞിരുന്നത്. അതിന് പരിഹാരമില്ലെന്നും പറഞ്ഞിരുന്നു. നിരവധി മരുന്നുകൾ കഴിച്ചു. പുതിയ ചികിത്സയ്ക്കുശേഷം ഒരുപാട് വ്യത്യാസമുണ്ടായെന്നും സായ് കുമാർ വെളിപ്പെടുത്തി.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് സായ് കുമാറിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. മഹേഷ വർമ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. കഴിഞ്ഞദിവസം ഒടിടിയിൽ പുറത്തിറങ്ങിയ രേഖാച്ചിത്രത്തിലും സായ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എമ്പുരാൻ മാർച്ച് 27നാണ് റിലീസ് ചെയ്യുന്നത്.ആശീർവാദ് സിനിമാസും തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നഡ,​ ഹിന്ദി ഭാഷകളിലും ചിത്രം എത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, സായ്‌ കുമാർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, തുടങ്ങി വൻ വിദേശികളടക്കം വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTOR SAI KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY