SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.43 AM IST

അന്ന് തീരുമാനിച്ചു,​ ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം തുറന്നുപറഞ്ഞ് അമൃത സുരേഷ്

READ ENGLISH VERSION
amrutha-suresh-

റിയാലിറ്റി ഷോയിലൂടെ രംഗത്തെത്തി മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയണ്. പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും അമൃത സജീവമാണ്. കഴി‌ഞ്ഞ ദിവസമാണ് അമൃതയുടേതായി " പിഴ' എന്ന പേരിൽ ആൽബം പുറത്തിറങ്ങിയത്. ആൽബത്തിന്റെ റിലീസിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംഗീത സംവിധായകൻ ഗോപിസുന്ദറും താനും തമ്മിലുള്ള ബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത. എന്തുകൊണ്ടാണ് ഗോപീ സുന്ദറുമായി പിരിഞ്ഞതെന്നും അമൃത തുറന്നുപറഞ്ഞു.

ഗോപീസുന്ദറുമൊത്തുള്ള ജീവിതം നൂറു ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു എന്ന് അമൃത പറയുന്നു. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ പിരിയുന്നതാകും നല്ലതെന്ന് രണ്ടുപേരും തീരുമാനിച്ചെന്ന് അമൃത വ്യക്തമാക്കി. ഒരുപാട് വർഷത്തിന് ശേഷം ഞാനെടുത്തൊരു തീരുമാനമായിരുന്നു ഗോപി സുന്ദറിനൊത്തുള്ള ജീവിതം. എന്റെ സത്യസന്ധമായ ഇമോഷനായിരുന്നു അത്. നന്നായി വരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും മ്യൂസിക് എന്ന കാര്യവും ഉണ്ട്. വ്യക്തിപരമായി എനിക്ക് സപ്പോ‍ർട്ടായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് അച്ഛൻ മരിച്ച സമയത്ത് മകനെപ്പോലെ കൂടെ ഉണ്ടായിരുന്നു. അതൊന്നും എനിക്ക് ഒരിക്കലും മറക്കാത്ത കാര്യമാണ്. ആ വ്യക്തി ചിലപ്പോൾ എന്റെ ലൈഫിൽ വന്നത് അച്ഛന് ചിലപ്പോഴൊരു മരുമകൻ കർമ്മങ്ങൾ ചെയ്യാനും കൊള്ളിവയ്ക്കാനും ഒക്കെ യോഗം ഉണ്ടായിരുന്നിരിക്കും. ആ ഒരു വർഷത്തിന് വേണ്ടി അദ്ദേഹം വന്നു. അതുകഴിഞ്ഞ് മുന്നോട്ടു പോയപ്പോൾ മനസിലായി. ഇനിയും തുടർന്നാലത് ഇപ്പോഴുള്ള സ്നേഹം പോലും ഇല്ലാതാകും. പിന്നെ അത് ചീഞ്ഞ് അടിയായി. എന്തിനാ അങ്ങനെ പോണേ എന്ന് ആലോചിച്ചു. ഞങ്ങൾ രണ്ടുപേരും കൂടി എടുത്ത തീരുമാനം ആണ് വേണ്ട എന്നത്- അമൃത പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMRITHA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY