
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെ ഇരുവരും പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു. ബന്ധങ്ങളെക്കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുമാണ് ഗോപിസുന്ദറുടെ വീഡിയോ. നിങ്ങളുടെ മനസിൽ നിന്ന് വലിയൊരു ഭാരം ഇറക്കിവയ്ക്കുന്നതിന് ഒരു യാഥാർത്ഥ്യം നിങ്ങൾ അംഗീകരിച്ചാൽ മതി. എല്ലാവരും നമ്മളെ ഇഷ്ടപ്പെടില്ല. പക്ഷേ അത് ഓക്കെയാണ്. നമ്മുടെ ഒരു ദിവസത്തിന്റെ ഏറെ പങ്കും ചെലവഴിക്കുന്നത് അവർ നമ്മളെക്കുറിച്ച് എന്തു കരുതുമെന്ന് ചിന്തിച്ചിട്ടാണ്. പണിപ്പെടുന്നത് അവരെ സന്തോഷിച്ച് നിറുത്താനാണ്. നിങ്ങൾ എത്രയൊക്കെ അവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചാലും വിമർശിക്കാൻ ആളുണ്ടാകും. കാരണം പല വിമർശനങ്ങളും അവർക്ക് അവരിൽ തന്നെ സന്തോഷമില്ലാത്തതുകൊണ്ടാണ്. അവരെ സന്തോഷിപ്പിച്ചു നിന്നാൽ, നിങ്ങളുടെ ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല. മറിച്ച് അവരുടെ വിമർശനങ്ങൾ കേട്ട്, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു ജീവിക്കുന്നതല്ലേ കൂടുതൽ നല്ലതെന്ന് ഗോപിസുന്ദർ.
മകൾ പാപ്പുവും ഒന്നിച്ചുള്ളതാണ് അമൃത സുരേഷ് പങ്കുവച്ച വീഡിയോ. ഓമനത്തിങ്കൾ കിടാവോ എന്ന ഗാനവും വീഡിയോയിൽ കാണാം. മകളും അമ്മയും ശാശ്വതമായ സ്നേഹമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. അമൃതയെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുണ്ട്. അമൃതയും ഗോപിസുന്ദറും വേർപിരിഞ്ഞെന്ന തരത്തിൽ അടുത്തിടെയാണ് അഭ്യൂഹങ്ങൾ ഉണ്ടായത്. രണ്ടു കാരണങ്ങളാലായിരുന്നു അഭ്യൂഹം. ഇരുവരും അൺഫോളോ ചെയ്തു. ഇരുവരും പ്രണയമാണെന്ന് വെളുപ്പെടുത്തി എഴുതിയ പോസ്റ്റും പിൻവലിച്ചു. എന്നാൽ ഗോപിസുന്ദറും അമൃതയും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |