SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.43 AM IST

'ദംഗൽ' താരം സുഹാനി ഭട്‌നഗർ അന്തരിച്ചു; അനുശോചനം അറിയിച്ച് ആമിർ ഖാൻ

READ ENGLISH VERSION
suhani-bhatnagar

മുംബയ്: ആമിർ ഖാന്റെ സൂപ്പർഹിറ്റ് സിനിമയായ ദംഗലിൽ ബാലതാരത്തെ അവതരിപ്പിച്ച സുഹാനി ഭട്‌നഗർ അന്തരിച്ചു. 19 വയസായിരുന്നു. ചിത്രത്തിൽ ബബിത ഫോഗട്ടിന്റെ കുട്ടിക്കാലത്തെയാണ് സുഹാനി അവതരിപ്പിച്ചത്.

രോഗബാധിതയായി ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്ന സുഹാനി ഇന്നുരാവിലെയാണ് മരണപ്പെട്ടത്. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു സുഹാനിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് മരുന്ന് കഴിച്ചത് ശരീരത്തെ പ്രതികൂലമായി ബാധിച്ചതാണ് മരണകാരണമെന്നാണ് വിവരം. ഫരീദാബാദിലെ അജ്‌റോണ്ട ശ്മശാനത്തിലാണ് അന്ത്യകർമങ്ങൾ നടക്കുകയെന്ന് കുടുംബം അറിയിക്കുന്നു.

യുവതാരത്തിന്റെ മരണത്തിൽ ആമിർ ഖാന്റെ ഓഫീസ് അനുശോചനം അറിയിച്ചു. 'സുഹാനിയുടെ മരണവാർത്ത അതീയായ ദുഖഃമുണ്ടാക്കുന്നു. കുടുംബത്തെ അനുശോചനം അറിയിക്കുന്നു. വളരെ കഴിവുള്ള കുട്ടിയാണ്. സുഹാനിയില്ലാതെ ദംഗൽ പൂർണമാകുമായിരുന്നില്ല'- ആമിറിന്റെ ടീം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

2016ൽ നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗലിലൂടെയാണ് സുഹാനി സിനിമാപ്രവേശനം നടത്തിയത്. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമിർ ഖാനും കിരൺ റാവുവും ചേർന്നാണ് ചിത്രം നിർമിച്ചത്. ദംഗലിനുശേഷം പഠനം തുടരുന്നതിനായി സുഹാനി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു.

A post shared by Suhani Bhatnagar (@bhatnagarsuhani)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DANGAL ACTOR, SUHANI BHATNAGAR, PASSEDAWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY