
ഉദ്ഘാടന വേദികളിലും മറ്റും വളരെ മനോഹരിയായിട്ടാണ് നടി ഹണി റോസ് പ്രത്യക്ഷപ്പെടാറ്. നടിയുടെ ഈ സൗന്ദര്യത്തിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയാണെന്ന രീതിയിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉണ്ടായിരുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടിയിപ്പോൾ.
താൻ ഒരു സർജറിയും ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ തനിക്ക് മറ്റൊന്നുമില്ലെന്നും ഹണി റോസ് പറഞ്ഞു. എന്നാൽ തന്റെ സൗന്ദര്യംനിലനിർത്താനായി ചില പൊടിക്കൈകൾ ചെയ്യാറുണ്ടെന്നും ഹണി റോസ് വെളിപ്പെടുത്തി.
താൻ നിൽക്കുന്ന ഫീൽഡിൽ സൗന്ദര്യം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഡയറ്റ് ചെയ്യാറുണ്ടെന്നും നടി പറയുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ചെറിയ ട്രീറ്റ്‌മെന്റുകൾ ചെയ്യാറുണ്ടെന്നും അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |