SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.06 AM IST

'ഞാൻ പ്രണയിക്കുന്നത് ഒരു പെൺകുട്ടിയെ ആണെന്നറിഞ്ഞപ്പോൾ പ്രകൃതി വിരോധി എന്നുവരെ വിളിച്ചു'; താൻ ബൈസെക്ഷ്വൽ  ആണെന്ന് അനഘ രവി

READ ENGLISH VERSION

anakha-ravi

മമ്മൂട്ടി നായകനായ 'കാതൽ ദ കോർ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുവച്ച താരമാണ് അനഘ രവി. ഡാൻസ് വീഡിയോയിലൂടെയും റീൽസിലൂടെയും ഏറെ ആരാധകരെ നേടിയ അനഘ അഭിനയിച്ച ന്യൂ നോർമ്മൽ എന്ന ഹ്രസ്വ ചിത്രം ഏറെ ചർച്ച ആയിരുന്നു. കാതൽ സിനിമയിൽ മമ്മൂട്ടിയുടെ മകളായ ഫെമി മാത്യു എന്ന കഥാപാത്രമാണ് അനഘ അഭിനയിച്ചത്. അനഘ രവിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താൻ ബൈസെക്ഷ്വൽ ആണെന്നും താൻ പ്രണയിക്കുന്ന പെൺകുട്ടിയെ കുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അനഘ.

'ബൈസെക്ഷ്വൽ ആയിട്ടുള്ളവർക്ക് ഇത് നോർമൽ ആയിട്ടുള്ള കാര്യമാണെന്ന് മനസിലാക്കി കൊടുക്കാനാണ് ഞാൻ എന്റെ കാര്യം തുറന്നു പറഞ്ഞത്. എന്റെ അച്ഛനും അമ്മയ്‌ക്കും ആദ്യം ഇതേപ്പറ്റി അറിയില്ലായിരുന്നു. പ്രകൃതി വിരുദ്ധമായ കാര്യമാണ് എന്ന നിലയിലാണ് ആദ്യം അവരും പ്രതികരിച്ചത്. രണ്ട് മൂന്ന് വർഷമെടുത്തു അവരത് അംഗീകരിക്കാനും മനസിലാക്കാനും. ഇപ്പോൾ കാതൽ കണ്ടിറങ്ങിയ ശേഷം അമ്മ വന്ന് എന്നോട് പറഞ്ഞു, ഇതെന്താ സിംപിളല്ലേ, സ്നേഹമല്ലേ, സമൂഹത്തിന് അക്സപ്‌റ്റ് ചെയ്തൂടേ എന്ന്. '


'16 വയസായപ്പോഴാണ് ഞാൻ ബൈസെക്ഷ്വൽ ആണെന്ന് തിരിച്ചറിഞ്ഞത്. അന്ന് എനിക്ക് ഇതിനെപ്പറ്റി അറിയില്ലായിരുന്നു. പിന്നീട് ആ വ്യക്തി എന്റെ ജീവിതത്തിലേയ്‌ക്ക് വന്നപ്പോഴാണ് ബൈസെക്ഷ്വൽ എന്താണെന്നും എന്റെ മനസിലുള്ള കാര്യങ്ങളൊക്കെ നോർമൽ ആണെന്നും മനസിലായത്. പ്യാരി എന്നാണ് പുള്ളിക്കാരിയുടെ പേര്. വളരെ ഓപ്പണാണ്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു സ്വഭാവമാണ്. പൈങ്കിളിയായിരുന്നു ഞങ്ങളുടെ പ്രണയം. സാധാരണ എല്ലാവരെയും പോലെ തന്നെയാ. അടുത്തുകൂടെ പോകുമ്പോൾ അടിവയറ്റിൽ മഞ്ഞ് വീഴുന്ന പോലൊക്കെ തോന്നിയിരുന്നു. ഞങ്ങൾ ഒരേ പ്രായമാണ്. അതുകൊണ്ട് തന്നെ രണ്ടുപേർക്കും പരസ്പരം നന്നായി മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.'

'വീട്ടിൽ പറയാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ അതിന് മുമ്പ് അവരറിഞ്ഞു. എന്റെ ഒരു കൂട്ടുകാരി ഞങ്ങളുടെ ഫോട്ടോസ് അമ്മയ്‌ക്ക് കാണിച്ച് കൊടുത്തിട്ട് കാര്യം പറഞ്ഞു. അന്ന് വൈകിട്ട് എന്നെ കണ്ടപ്പോ തന്നെ ചോദിച്ചു, പ്രകൃതി വിരോധി എന്നൊക്കെ വിളിച്ചു. പക്ഷേ ഇപ്പോൾ വീട്ടിലെല്ലാം ഓകെ ആണ്. ' - അനഘ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANAKHA RAVI, ACTRESS, BISEXUAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY