SignIn
Kerala Kaumudi Online
Thursday, 11 June 2026 1.03 AM IST

13 വ‌‌ർഷത്തിന് ശേഷം വീണ്ടും മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള അവാർഡ്; ഇത് വരെ എട്ട് പുരസ്കാരങ്ങൾ

READ ENGLISH VERSION
mammootty

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച‌പ്പോൾ പലരും പ്രതീക്ഷിച്ചത് തന്നെയാണ് നടന്നത്. മികച്ച നടനുള്ള പുരസ്കാരം ഇത്തവണ മമ്മൂട്ടി തന്നെ സ്വന്തമാക്കി. 13വ‌‌ർഷത്തിന് ശേഷമാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിനാണ് താരത്തിന് പുരസ്‌കാരം. 2010ൽ 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയ്ക്കാണ് ഇതിന് മുൻപ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. ഇത് മമ്മൂട്ടിയുടെ ഒമ്പതാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ്. ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിയെ തേടി എത്തുന്നത്.

വേളാങ്കണ്ണി യാത്ര നടത്തി മൂവാറ്റുപുഴയിലേയ്ക്ക് മടങ്ങുന്ന സംഘത്തിന്റെ നേതാവായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു ചെറിയ മയക്കം കഴിഞ്ഞ് ഉണർന്ന അദ്ദേഹം 'സുന്ദരം' എന്ന ആളെപ്പോലെ പെരുമാറുന്നു. സിനിമാ കൊട്ടകയിൽനിന്ന് കേൾക്കുന്ന പഴയ സിനിമയിലെ ഡയലോഗ് പുറത്തു നിൽക്കുന്ന സുന്ദരം അതേ ചുണ്ടനക്കത്തോടെ പറയുന്ന 'നൻപകൽ നേരത്ത് മയക്ക'ത്തിലെ ഒറ്റ സീൻമതി മമ്മൂട്ടിയെ ഒരിക്കൽക്കൂടി നമിക്കാൻ. സിനിമയിൽ ജെയിംസിൽ നിന്ന് സുന്ദരത്തിലേയ്ക്കും തിരികെ ജെയിംസിലേക്കും മമ്മൂട്ടി നടത്തുന്ന പരകായപ്രവേശം പ്രേക്ഷകരെ ഒരുപോലെ അത്ഭുതപ്പെടുത്തി.

മമ്മൂട്ടിയ്ക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ

1. അഹിംസ (1981), വാസു - മികച്ച രണ്ടാമത്തെ നടൻ

2. അടിയൊഴുക്കുകൾ (1984), കരുണൻ - മികച്ച നടൻ

3. യാത്ര (1985), ഉണ്ണികൃഷ്‌ണൻ - സ്‌പെഷ്യൽ ജൂറി അവാർഡ്

4. നിറക്കൂട്ട് (1985), രവി വർമ്മ - സ്‌പെഷ്യൽ ജൂറി അവാർഡ്

5. ഒരു വടക്കൻ വീരഗാഥ (1989) ചന്തു ചേകവർ - മികച്ച നടൻ

6. വിധേയൻ (1994) ഭാസ്കർ പട്ടേലർ - മികച്ച നടൻ

7.കാഴ്ച (2005) മാധവൻ - മികച്ച നടൻ

8. പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2010) ഹരിദാസ്, മുരിക്കും കുന്നത്തു അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് - മികച്ച നടൻ

9. നൻപകൽ നേരത്ത് മയക്കം (2022) ജെയിംസ് -മികച്ച നടൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MAMMOOTTY, KERALA STATE FILM AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY