SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.40 AM IST

പ്രഭാസ് ചിത്രം 'സലാർ' ടീസർ ജൂലൈ ആറിന്

READ ENGLISH VERSION
salaar

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ 'സലാർ' എന്ന ചിത്രത്തിന്റെ ടീസർ ജൂലൈ ആറിന് രാവിലെ 5.12 ന് ഹോംബാലെ ഫിലിംസ് പുറത്തിറക്കുന്നു. ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായ "സലാർ" കെ ജി എഫ് നു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കെജിഎഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷൻ സംവിധായകൻ പ്രശാന്ത് നീൽ, ബാഹുബലിക്ക് താരം പ്രഭാസ് എന്നിവർ ഒന്നിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചിത്രമാണ് "സലാർ".

എല്ലാ ഭാഷകൾക്കും ഒരു ടീസറായിരിക്കും. കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം കീഴടക്കിയശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് "സലാർ".

സലാറിൽ പ്രഭാസിനൊപ്പം പ്രധാന റോളുകളിൽ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. സലാർ 2023 സെപ്റ്റംബർ 28 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.


കേരളത്തിൽ പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. പി ആർ ഒ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALAAR, SALAAR TEASER, RELEASE DATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY