
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലംമാറ്റത്തിൽ അർഹമായ ഇളവും മുൻഗണനയും നൽകി ഉത്തരവായെന്ന് മന്ത്രി ആർ.ബിന്ദു. രക്ഷിതാക്കൾ ഇല്ലാത്തതോ രക്ഷിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയാത്തതോ ആയ സാഹചര്യങ്ങളിലുള്ള ഭിന്നശേഷിക്കാരുടെ സഹോദരങ്ങൾക്കാണ് ഇളവും മുൻഗണനയും നൽകാൻ തീരുമാനിച്ചത്. ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന്റെയും നിയമനങ്ങളുടെയും പൊതുമാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും ഇതിനായി പരിഷ്‌കരിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |