SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

എയിംസ്, ജിപ്മെർ മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ മേയ് 17ന്

d

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്,ജിപ്മെർ,പുതുച്ചേരി,നിംഹാൻസ്,ബംഗളൂരു,ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി,പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്,ചണ്ഡിഗർ എന്നിവിടങ്ങളിലേക്കുള്ള മെഡിക്കൽ പി.ജി പ്രവേശന പരീക്ഷയായ INICET 2025നു അപേക്ഷ ക്ഷണിച്ചു. എം.ഡി,എം.എസ്,എം.സി.എ,ഡി.എം,എം.ഡി.എസ്,എം.ഡി ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം INICET 2025 റാങ്ക്ലിസ്റ്റിലൂടെ. രാജ്യത്തെ എല്ലാ എയിംസുകളിലേക്കും ഇതിലൂടെ പ്രവേശനം ലഭിക്കും. INICET എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ ഇമ്പോർട്ടൻസ് കംബൈൻഡ് എൻട്രൻസ് ടെസ്റ്റ് എന്നാണ്. എയിംസാണ് പരീക്ഷ നടത്തുന്നത്. അപേക്ഷ www.aiimsexams.ac.inൽ ഏപ്രിൽ 15,വൈകിട്ട് 5 വരെ സമർപ്പിക്കാം. മെയ് 17നാണു AIIMS INICET ജൂലായ് 2025 പരീക്ഷ.

നീറ്റ് പി.ജി

പരീക്ഷ ജൂൺ 15ന്

നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നീറ്റ് പി.ജി മെഡിക്കൽ 2025 പരീക്ഷ ജൂൺ 15ന് നടത്തും. എന്നാൽ പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായി നടത്തും. മെഡിക്കൽ വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധം ആരംഭിച്ചു. 2024ൽ ഇതുമായി ബന്ധപ്പെട്ട വിവാദം ഇപ്പോൾ സുപ്രീംകോടതിയിലാണ്. 2024ൽ രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടന്നതിനാൽ നോർമലൈസേഷൻ പ്രക്രിയയിൽ ഏറെ അശാസ്ത്രീയത റിപ്പോർട്ട് ചെയ്തിരുന്നു. 2024ലെ പി.ജി പ്രവേശനം പൂർത്തിയായിട്ടില്ല. മൂന്ന് മാസത്തിനകം അടുത്ത പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് ഗുണകരമാകില്ലെന്നതിനാൽ പരീക്ഷ നീട്ടിവയ്ക്കാനും സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+