SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 PM IST

എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ

k

രാജ്യത്ത് അഞ്ചു ലക്ഷത്തോളം എൻജിനിയറിംഗ് ബിരുദധാരികളാണ് പ്രതിവർഷം പുറത്തിറങ്ങുന്നത്. നിരവധി എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുമുണ്ട്. അതിനാൽ വിദ്യാർത്ഥികൾ ഏത് ബ്രാഞ്ച് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചു വ്യക്തമായ തീരുമാനമെടുക്കണം.

ഫിസിക്‌സ്,മാത്തമാറ്റിക്‌സ് എന്നിവയിൽ താത്പര്യമുള്ളവർക്ക് എൻജിനിയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കാം. 53 ഓളം എൻജിനിയറിംഗ് ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട 19 ഓളം ബ്രാഞ്ചുകളുണ്ട്. ഇവ ആത്യന്തികമായി കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകളാണ്. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ,സിവിൽ,മെക്കാനിക്കൽ,പ്രൊഡക്ഷൻ എൻജിനിയറിംഗിലും സമാന ബ്രാഞ്ചുകളുണ്ട്.

ഏത് എൻജിനിയറിംഗ് ബ്രാഞ്ചെടുത്താലും 80 ശതമാനത്തോളം പ്ലേസ്‌മെന്റ് കമ്പ്യൂട്ടർ,ഐ.ടി അധിഷ്ഠിത മേഖലയിലാണ്. കോർ എൻജിനിയറിംഗ് ബ്രാഞ്ചുകളായ സിവിൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ,കമ്പ്യൂട്ടർ സയൻസ്,ഐ.ടി ബ്രാഞ്ചുകൾക്ക് എല്ലായ്‌പോഴും സാദ്ധ്യതകളുണ്ട്. പക്ഷേ,ഉപരിപഠനമോ സ്‌പെഷ്യലൈസേഷനോ സ്‌കിൽ വികസന കോഴ്‌സുകളോ ബിരുദശേഷം വരും നാളുകളിൽ ആവശ്യമായി വരും.

Chemistriyil താത്പര്യമുള്ളവർക്ക് chemical എൻജിനിറിംഗും ബയോളജിയോട് അഭിമുഖ്യമുള്ളവർക്കു ഡയറി സയൻസ് ആൻഡ് ടെക്‌നോളജി,അഗ്രിക്കൾച്ചർ എൻജിനിയറിംഗ്,ബയോടെക്‌നോളജി,ബയോമെഡിക്കൽ,ഫുഡ് ടെക്‌നോളജി,ഫുഡ് എൻജിനിയറിംഗ്,എൻവിറോണ്മെന്റൽ എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. താത്പര്യവും,അഭിരുചിയും വിലയിരുത്തിയാലേ ബ്രാഞ്ചുകൾ കണ്ടെത്താവൂ. മറൈൻ എൻജിനിയറിംഗ്,സേഫ്റ്റി ആൻഡ് ഫയർ,ഷിപ് ബിൽഡിംഗ് ആൻഡ് നേവൽ ആർക്കിടെക്ചർ എന്നിവ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മികച്ച ബ്രാഞ്ചുകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+