
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബോർഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഈ അക്കാഡമിക് വർഷം ആരംഭിക്കും. ഇതിലൂടെ ആർട്സ്, സയൻസ്, കോമേഴ്സ് ബിരുദ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം 6 മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനത്തിനുള്ള അവസരം ലഭിക്കും. പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ബിരുദ വിദ്യാർത്ഥികൾക്ക് ആകെ 10,900 രൂപയും ഡിപ്ലോമക്കാർക്ക് ആകെ 9,600 രൂപയുമാണ് ലഭിക്കുക. ഈ പദ്ധതിയിലൂടെ കോളേജ് തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭ്യത ഉറപ്പുവരുത്താൻ സാധിക്കുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |