
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് സെപ്തംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക് (2020 സ്‌കീം-റെഗുലർ-2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ,എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കമ്പൈൻഡ് ഒന്ന്,രണ്ട് സെമസ്റ്റർ ബി.ടെക്. (2008 സ്‌കീം) മേഴ്സിചാൻസ്,(2003 സ്‌കീം) ട്രാൻസിറ്ററി ആൻഡ് പാർട്ട്‌ടൈം,ഒക്‌ടോബർ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നവംബർ 13ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
23 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എം.കോം/എം.കോം. ഇന്റർനാഷണൽ ട്രേഡ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 30ലേക്ക് മാറ്റി.
എം.ജി സർവകലാശാല
പരീക്ഷയ്ക്ക്
അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2023 അഡ്മിഷൻ റെഗുലർ,2022 അഡ്മിഷൻ റീ അപ്പിയറൻസ്,2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്,2020 രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ്- ദ്വിവത്സര കോഴ്സ്) പരീക്ഷകൾക്ക് 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.പരീക്ഷാ
തീയതി
മൂന്നാം സെമസ്റ്റർ എൽ.എൽ.എം (2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്,2020 രണ്ടാം മെഴ്സി ചാൻസ്,2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് പരീക്ഷ നവംബർ നാലു മുതൽ നടക്കും.
എട്ടാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റെഗുലർ) പരീക്ഷ 29 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |