
വില 9.99 ലക്ഷം രൂപ മുതൽ
കൊച്ചി: നൂതന സാങ്കേതികവിദ്യയും കൂടുതൽ സൗകര്യങ്ങളും സുരക്ഷിതത്വവുമായി പുതിയ സ്‌കോഡയുടെ പുതിയ സ്ലാവിയ വിപണിയിലെത്തി. ക്ലാസിക്, ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്ട്ലൈൻ, പ്രെസ്റ്റീജ്, മോണ്ടെ കാർലോ ട്രിമ്മുകളിൽ ലഭിക്കും. 9.99 ലക്ഷം മുതൽ 18.84 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
സെഡാനുകളിൽ മികച്ച ഡിസൈൻ, ഡ്രൈവിംഗ് അനുഭവം, കംഫർട്ട്, സുരക്ഷ, എൻജിനീയറിംഗ് എന്നീ ഗുണങ്ങളുള്ള വരുംതലമുറ മോഡലാണ് പുതിയ സ്ലാവിയയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
പുതിയ എൽ.ഇ.ഡി ഹെഡ്ലാംപുകൾ-ടെയിൽ ലാംപുകൾ, സീക്വെൻഷ്യൽ റിയർ ടേൺ ഇൻഡിക്കേറ്ററുകൾ, തിരശ്ചീനമായ ക്രോം ഗ്രിൽ സ്ട്രിപ്പ്, നവീകരിച്ച ഫ്രണ്ട്, റിയർ സ്റ്റൈലിംഗ്, അലോയ് വീലുകൾ തുടങ്ങിയവയും സവിശേഷതകളാണ്. നിലവിലെ എട്ട് നിറങ്ങൾക്ക് പുറമെ ആർടിക് സിൽവറിലും കപ്പുചിനോ ബേജിലും ലഭ്യമാകും.
സവിശേഷതകൾ
ആറ് എയർബാഗുകൾ ഉൾപ്പെടെ 25ലധികം സുരക്ഷാ സംവിധാനങ്ങളുണ്ട്. ഉയർന്ന വേരിയന്റുകളിൾ ഇവ 40ൽ കൂടുതലുണ്ട്. ക്ലാസിക് പ്ലസ് മുതൽ പിൻ ഡിഫോഗർ, വാട്ടർ സെൻസിംഗ് വൈപ്പറുകൾ, എൽ.ഇ.ഡിഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഐ.ആർ.വി.എം., ആന്റി-ഗ്ലെയർ ഒ.ആർ.വി.എം എന്നിവ കാഴ്ചയും സുരക്ഷയും ഉറപ്പാക്കുന്നു.
ഉറച്ച പിന്തുണ
സ്‌കോഡ സൂപ്പർ കെയറിൽ നാലുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വാറന്റി, നാലുവർഷം റോഡ്സൈഡ് അസിസ്റ്റൻസ്, രണ്ട് വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വരെ നാല് സൗജന്യ സേവനങ്ങൾ എന്നിവയും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |