SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

43 തസ്തികകളിലേക്ക് അപേക്ഷിക്കാം

g

തിരുവനന്തപുരം: വിവിധ പൊതമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെബിപ്, മലബാർ സിമന്റ്‌സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്‌നിക്കൽ ഓഫീസർ, എക്‌സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്ക് kpesrb.kerala.gov.in സന്ദർശിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+