
സർക്കാർ,എയ്ഡഡ്,സ്വാശ്രയ കോളേജുകളിലെ എം.എഡ് കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 16ന് സെനറ്റ്ഹാളിൽ നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.
13ന് വഴുതക്കാട് വിമൻസ് കോളേജിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ 18ലേക്ക് മാറ്റി.
14,15 തീയതികളിൽ കുറ്റിച്ചൽ ലൂർദ് മാതാ ഇൻസ്റ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.വോക്ക് ഫുഡ് പ്രോസസിംഗ് പരീക്ഷയുടെ പ്രാക്ടിക്കൽ 22,25 തീയതികളിലേക്ക് മാറ്റി.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടി.ടി.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം-സപ്ലിമെന്ററി-2020 അഡ്മിഷൻ ആൻഡ് മേഴ്സി ചാൻസ് -2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം-സപ്ലിമെന്ററി-2020,2019 അഡ്മിഷൻ ആൻഡ് മേഴ്സി ചാൻസ് 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിൽ പ്രവേശനത്തിന് 20നകം അപേക്ഷിക്കാം. www.arabicku.in
എം.ജി വാർത്തകൾ
മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ സംസ്കൃതം ജനറൽ (2014,2015 അഡ്മിഷൻ മെഴ്സി ചാൻസ്,2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (2022 അഡ്മിഷൻ റെഗുലർ,2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് മാസ്റ്റർ ഒഫ് സയൻസ് ഇൻ അപ്ലൈഡ് ഇലക്ട്രോണിക്സ് (2023 അഡ്മിഷൻ റെഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് മാസ്റ്റർ ഒഫ് സയൻസ് ഇൻ സൈബർ ഫോറൻസിക്ക് (2023 അഡ്മിഷൻ റെഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് (2023 അഡ്മിഷൻ റെഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2022 അഡ്മിഷൻ റെഗുലർ,2020,2022 അഡ്മിഷനുകൾ സപ്ലിമെന്ററി,2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്,2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്,2017 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷ നവംബർ 29 മുതൽ നടക്കും.
പ്രാക്ടിക്കൽ ഏഴാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (ബി.എച്ച്.എം),(2021 അഡ്മിഷൻ റെഗുലർ,2020 അഡ്മിഷൻ സപ്ലിമെന്ററി പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 21 മുതൽ പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.ആർക് (2022,2017 മുതൽ 2021 വരെ പ്രവേശനം) റഗുലർ,സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് നവംബർ 2024 പരീക്ഷകളും നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളും (2015,2016 പ്രവേശനം) പുതുക്കിയ ടൈംടേബിൾ പ്രകാരം 18ന് തുടങ്ങും.
സ്പെഷ്യൽ
പരീക്ഷ
കലാകായിക മത്സരങ്ങൾ,എൻ.സി.സി-എൻ.എസ്.എസ് ക്യാമ്പുകൾ എന്നിവയിൽ പങ്കെടുത്തത് മൂലം മൂന്നാം സെമസ്റ്റർ ബി.എ,ബി.എസ്സി,ബി.സി.എ നവംബർ 2023,ബി.കോം,ബി.ബി.എ നവംബർ 2023,2022 റഗുലർ പരീക്ഷകൾ എഴുതാൻ കഴിയാതിരുന്നവർക്കായുള്ള പ്രത്യേക പരീക്ഷ ഡിസംബർ ആറിന് തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോർ നകേതൻ,സർവകലാശാലാ ക്യാമ്പസ്. അർഹരായ വിദ്യാർത്ഥികളുടെ പട്ടികയും സമയക്രവും വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |