SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

എസ്.എസ്.എൽ.സി ഹിന്ദി; മധുരത്തോടൊപ്പം കയ്പും

photo

തിരുവനന്തപുരം: കുട്ടികളിൽ സമ്മിശ്ര പ്രതികരണം ഉളവാക്കുന്നതായിരുന്നു എസ്.എസ്.എൽ.സി ഹിന്ദി പരീക്ഷ. പല ചോദ്യങ്ങളും ചിന്തിച്ച് ആശയം മനസ്സിലാക്കി ഉത്തരം എഴുതേണ്ടവയായിരുന്നു. ബ്രാക്കറ്റിൽനിന്ന് ഉത്തരം തിരഞ്ഞെടുത്ത് എഴുതേണ്ട ചോദ്യങ്ങളായ 1,4,9 എന്നിവ ലളിതമായിരുന്നെങ്കിലും 7,11,14,17 ചോദ്യങ്ങൾ ചിന്തിച്ച് എഴുതേണ്ടതായിരുന്നു.
നാല് സ്‌കോറിനുള്ള ചോദ്യങ്ങളിൽ ചേരുംപടി ചേർക്കാനുള്ളത് കുട്ടികൾക്ക് പ്രയാസമുണ്ടാക്കിയില്ല. എന്നാൽ, പോസ്റ്ററിന്റെ ചോദ്യത്തേക്കാൾ അതിന്റെ ഓപ്ഷൻ ചോദ്യമായ റിപ്പോർട്ട് എഴുതുന്നതായിരിക്കും കുട്ടികൾക്ക് ലളിതമായി തോന്നിയിട്ടുള്ളത്. കവിതയുടെ ആശയം എഴുതാനുള്ള ചോദ്യം അവസാന ടേമിലെ പാഠഭാഗമായതിനാൽ നന്നായി എഴുതാൻ കഴിയുന്നതായിരുന്നു. പുസ്തകത്തിലെ ആദ്യ പാഠമായ ബീർ ബഹൂട്ടി എന്ന കഥയിലെ സാഹിലിന്റെ ഡയറി എഴുതാൻ നൽകിയ സന്ദർഭം ശരാശരിക്കാർക്ക് പ്രയാസം ഉണ്ടാക്കിയതായി തോന്നുന്നു. ''ഠാക്കൂർ കാ കുആം ' എന്ന പാഠത്തിൽനിന്നുള്ള തിരക്കഥയുടെ ചോദ്യവും അതിന്റെ ഓപ്ഷൻ ചോദ്യമായ ചെറുവിവരണം എഴുതുവാനുള്ള ചോദ്യവും പ്രയാസമുള്ളതായില്ല. മോഡൽ പരീക്ഷയെ അപേക്ഷിച്ച് അല്പം കടുപ്പമുള്ള ചോദ്യങ്ങൾ എ പ്ളസുകാരെ ബാധിച്ചേക്കാം.

തയാറാക്കിയത് :

എസ്.സഫീനബീവി
ഹൈസ്‌കൂൾ ഹിന്ദി അദ്ധ്യാപിക,
ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വെഞ്ഞാറമൂട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+