
തിരുവനന്തപുരം: ചീഫ്സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് മുന്നോടിയായി നാല് സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരെ സിവിൽ സർവീസ് അക്കാഡമിയിൽ പരിശീലനത്തിന് അയയ്ക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ് (വ്യവസായം),ഷർമ്മിള മേരി ജോസഫ് (തദ്ദേശം),ടിങ്കു ബിസ്വാൾ (റവന്യു),ഡോ.ബി.അശോക് (കൃഷി) എന്നിവർക്കാണ് പരിശീലനം. സ്ഥാനക്കയറ്റത്തിന് അക്കാഡമികിയിലെ പരിശീലനം കേന്ദ്രം നിർബന്ധമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നാലുപേരെ നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തുനൽകി. മസൂറിയിലെ ലാൽബഹാദൂർ ശാസ്ത്രി നാഷണൽ അക്കാഡമിയിലാണ് ഏപ്രിൽ 7മുതൽ 25വരെ ഇവർക്ക് പരിശീലനം. വിദേശ സർവകലാശാലകൾ,ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മുതിർന്ന ഐ.എ.എസുകാരെ പരിശീലിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |