SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

നിയമ സർവകലാശാല വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിയായി

h

തിരുവനന്തപുരം: നിയമ സർവകലാശാലയിൽ വൈസ്ചാൻസലർ നിയമനത്തിന് പ്രതിനിധിയെ നൽകി സർക്കാർ. യു.ജി.സിയുടെ പുതിയ റഗുലേഷൻ പ്രാബല്യത്തിലാവും മുൻപ് നിയമനം നടത്താനാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ച് അപേക്ഷ ക്ഷണിച്ചത്. കേരള സർവകലാശാല മുൻ വി.സി ഡോ.ബി.ഇഖ്ബാൽ (ഗവ. പ്രതിനിധി),എം.ജി യൂണി. മുൻ വി.സി ഡോ.സാബു തോമസ് (ബാർ കൗൺസിൽ പ്രതിനിധി),രാജസ്ഥാനിലെ ബിക്കാനർ ടെക്നിക്കൽ സർവകലാശാലയിലെ പ്രൊഫ. എച്ച്.ഡി. ചരൺ (യു.ജി.സി പ്രതിനിധി) എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്. മറ്റ് സർവകലാശാലകളിൽ 2വർഷത്തോളമായി വി.സിയില്ല. നിയമസർവകലാശാലയുടെ ചാൻസലർ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. സർവകലാശാലാ നിയമപ്രകാരം ചാൻസലറുടെ പ്രതിനിധി സെർച്ച്കമ്മിറ്റിയിൽ ആവശ്യമില്ല. അതേസമയം,സെർച്ച് കമ്മിറ്റി അംഗങ്ങൾ നിയമവിദഗ്ദ്ധരല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+